rs
ss

പത്തനംതിട്ട : പ്രീസ്‌കൂൾ അദ്ധ്യാപകർക്കായി സമഗ്ര ശിക്ഷ, പത്തനംതിട്ട ജില്ലാതല വെബിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.പി. കലാധരൻ, സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി.എ. സിന്ധു, വിദ്യാഭ്യാസ ഉപഡയറക്ടർ പി.ആർ. പ്രസീന, ഡയറ്റ് പ്രിൻസിപ്പൽ പി.പി. വേണുഗോപാൽ, സംസ്ഥാന പ്രോഗ്രാം ഓഫീസർ അമുൽ റോയ്, മുൻ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ. വിജയമോഹനൻ, ബി.ആർ.സി ട്രെയിനർ ബിജി വർഗീസ്, ജില്ലാ പ്രോഗ്രാം ഓഫീസർ എ.പി. ജയലക്ഷ്മി എന്നിവർ സംസാരിച്ചു.