തിരുവല്ല: എസ്.എൻ.ഡി.പി. യോഗം ഗുരുകാരുണ്യം പദ്ധതി പ്രകാരം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ ധനസഹായ വിതരണം നടത്തി. പെരിങ്ങര ഈസ്റ്റ് ശാഖാംഗമായ ഗണപതിപറമ്പിൽ അദ്വൈത് ബി. റോബിന് യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ സഹായധനം കൈമാറി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.