അടൂർ : റവന്യൂ ടവറിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് പട്ടാപ്പകൽ മോഷണം പോയി. വടക്കടത്തുകാവ് കൃഷ്ണവേണിയിൽ സുനീഷ് കുമാറിന്റെ എൽ. 3 ജി. 3020 എന്നനമ്പരിലുള്ള സ്പെളൻഡർ ബൈക്കാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് 4.15 നായിരുന്നു സംഭവം. റവന്യൂ ടവറിന് മുന്നിലുള്ള വെയിറ്റിംഗ് ഷെഡിന് സമീപത്തായാണ് ബൈക്ക് പാർക്ക് ചെയ്തത്. റവന്യു ടവറിനുള്ളിലെ ഓഫീസിനുള്ളിൽ പോയി തിരികെ എത്തുമ്പോഴാണ് ബൈക്ക് കാണാതായത്. അടൂർ പൊലീസിൽ പരാതി നൽകി.