കടമ്പനാട് : പള്ളിക്കലിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പേരിൽ മാത്രം. നിയന്ത്രണം ലംഘിച്ച് കടകളെല്ലാം തുറന്നു . വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. യാതൊരുവിധ പരിശോധനകളും ഉണ്ടായില്ല. തൊഴിലുറപ്പ് സൈറ്റുകളിലെല്ലാം പതിവു പോലെ ജോലി നടന്നു. കശുഅണ്ടി ഫാക്ടറിയും പ്രവർത്തിച്ചു. വീടുകളിലെത്തി പിരിവു നടത്തുന്ന ഇതര സംസ്ഥാനക്കാരും , മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്ന പിരുവുകാരും എല്ലാം സജീവം. ആരും ചോദിക്കാനില്ലാത്ത അവസ്ഥ. സെക്ട്രൽ മജിസ്ട്രേറ്റ് റോഡ് വഴി കാറിൽ സഞ്ചരിച്ചു മടങ്ങി. മജിസ്ട്രേറ്റ് വന്നപ്പോൾ ഷട്ടർ താഴ്ത്തിയവരെല്ലാം കാറ് പോയി കഴിഞ്ഞപ്പോൾ ഷട്ടർ പൊക്കി. 18 പേരെ ടെസ്റ്റ് ചെയ്ത പഴകുളത്ത് 9 പേരും പോസിറ്റീവായി . ഇവിടെ കൂടുതൽ പരിശോധന ആവിശ്യമാണെന്നാണ് വിലയിരുത്തൽ. പരിശോധനക്ക് ആളുകൾ തയ്യാറാകുന്നില്ലെന്നത് ആരോഗ്യ വകുപ്പ് അധികൃതരെ വലക്കുന്നു. ടെസ്റ്റ് പൊസിറ്റി വിറ്റി കൂടിയ പഴകുളം , മേലൂട്, ചെറുകുന്നം, കൈതക്കൽ, എന്നിവിടങ്ങളിൽ കർശനനിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ റവന്യു - പൊലീസ് അധികാരികൾക്ക് വീഴ്ച പറ്റിയതായി ആരോപണമുണ്ട്.