temple
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജലവന്തിമാളികയുടെ നവീകരണ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ..വാസു നിർവ്വഹിക്കുന്നു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉപദേവന്മാരായ ഗണപതിയുടെയും മഹാദേവന്റയും പുനഃപ്രതിഷ്ഠയും ശാസ്താനടയുടെ നവീകരണ കലശവും ക്ഷേത്രംതന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തി. ആനന്ദ് നാരായണൻ ഭട്ടതിരി സഹകാർമ്മികനായി. തുടർന്ന് പൗരാണിക സ്മാരകവുമായ ജലവന്തിമാളികയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു നിർവഹിച്ചു. ശ്രീവല്ലഭേശ്വര അന്നദാനസമിതി ക്ഷേത്രത്തിൽ നടത്തിവരുന്ന ദേവഹരിതം പദ്ധതിയുടെ ആറാംഘട്ടം ഗണപതിനടയിൽ ചന്ദനമരം നട്ട് അഡ്വ.എൻ.വാസു ഉദ്ഘാടനം ചെയ്തു. പൂജാപുഷ്പങ്ങൾ ചെടിച്ചട്ടികളിൽ പരിപാലിക്കുന്നതിന്റെ ഉദ്ഘാടനം കുറ്റിമുല്ല നട്ട് ദേവസ്വംബോർഡംഗം പി.എം.തങ്കപ്പൻ നിർവഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, ശബരിമല എക്സി.ഓഫീസർ വി.കൃഷ്ണകുമാരവാര്യർ, എക്സി.എൻജിനീയർ ഉപ്പിലിയപ്പൻ, അസി.കമ്മിഷൻ കെ.ആർ ശ്രീലത, തിരുവാഭരണം കമ്മിഷൻ ഓഫീസ് സൂപ്രണ്ട് കെ.എസ് ഗോപിനാഥപിള്ള, അസി.എൻജിനീയർ ജി.സന്തോഷ്, സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ ഹരിഹരൻ, മനു ഉണ്ണിക്കൃഷ്ണൻ, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള, നഗരസഭാംഗങ്ങളായ ഗംഗാ രാധാകൃഷ്ണൻ, മിനി പ്രസാദ് എന്നിവർ സംസാരിച്ചു. അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ആർ.പി.ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. കമ്മിറ്റിയംഗങ്ങളായ വി.ശ്രീകുമാർ, ഗണേശ് പിള്ള,കെ.എൻ മോഹനകുമാർ, പി.എം.നന്ദകുമാർ, കെ.എ സന്തോഷ്കുമാർ, വി.രാജശേഖരൻനായർ, രാജീവ് രഘു, വികസന സമിതിയംഗങ്ങളായ ആർ.ജയകുമാർ, കെ.രാധാകൃഷ്ണൻ, ഗിരീഷ് മുരളി, എ.കെ.സദാനന്ദൻ, ശ്യാമളകുമാരി, ഉഷാനായർ, ശ്രീവല്ലഭേശ്വര അന്നദാനസമിതി ഭാരവാഹികളായ ടി.ജി.രാജമ്മ, രാജൻ പി.പിള്ള, ആർ.സുകുമാരൻ, വി.ഗോപാലൻ, രാജശേഖരൻപിള്ള, എ.സത്യനാരായണൻ എന്നിവർ പങ്കെടുത്തു.