c
z

പത്തനംതിട്ട : കൊവിഡ് കൂട്ടപ്പരിശോധനയുടെ ആദ്യദിനമായ ഇന്നലെ 8062 സാമ്പിളുകൾ ശേഖരിച്ചു.

സർക്കാർ പരിശോധനാ കേന്ദ്രങ്ങളിൽ 5757 പേരിൽ നിന്നും സ്വകാര്യ കേന്ദ്രങ്ങളിൽ 2305 പേരിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. രോഗികളെ നേരത്തെ കണ്ടെത്തി ഐസൊലേഷനിലാക്കേണ്ടതു രോഗവ്യാപനം തടയുന്നതിന് അത്യാവശ്യമാണെന്ന് ജില്ലാ മെ‌ഡിക്കൽ ഒാഫീസർ ഡോ.എ.എൽ.ഷീജ പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ, രോഗിയുമായി സമ്പർക്കത്തിൽ വന്നവർ, ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നവർ, കണ്ടെയ്ൻമെന്റ് സോണിലും പരിസര പ്രദേശങ്ങളിലുമുള്ളവർ, കോളനിവാസികൾ, വൃദ്ധസദനങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്നവർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ കൊവിഡ് പരിശോധന വ്യാപിപ്പിക്കും. കൂട്ടപ്പരിശോധനയുടെ രണ്ടാം ദിവസമായ ഇന്നും തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ ആളുകൾ പരിശോധനയ്ക്കു സ്വമേധയാ തയാറായി മുന്നോട്ടുവരണം.

ഇന്നലെ 530 പേർക്ക് കൊവിഡ്

ജില്ലയിൽ ഇന്നലെ 530 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 526 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ജോലിയെറെ, ആശാവർക്കർമാർ വലയുന്നു

കടമ്പനാട് : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുൻനിര പോരാളിക

ളായ ആശാവർക്കർമാർ അധിക ജോലി ഭാരം മൂലം വലയുന്നു . ജോലി കൂടുതലാണെങ്കിലും കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. ജില്ലയിൽ 1042 ആശാവർക്കർമാരുണ്ട്. ആയിരം പേർക്ക് ഒരു ആശാവർക്കർ എന്ന നിലയിലാണ് ആദ്യം ആശാവർക്കർമാരെ തിരഞ്ഞെടുത്തത്. പിന്നീട് ഒരു വാർഡിൽ ഒരു ആശാവർക്കർ എന്ന നിലയിലേക്കാകുകയായിരുന്നു.. ജില്ലയിൽ 920 വാർഡുകളാണുള്ളത്. ഇതു പ്രകാരം 122 ആളുകൾ അധികമാണ്. ഒരു ആശാവർക്കർക്ക് 6000 രൂപയാണ് പ്രതിമാസം ഓണറേറിയമായി കിട്ടുന്നത്. കൊവിഡ് ഡ്യൂട്ടി വന്നപ്പോൾ 1000 രൂപ അധികമായി ഇൻസെന്റീവ് ലഭിക്കും. കൊവിഡ് പ്രതിരോധപ്രവർത്തനം, മരുന്നുവിതരണം . രോഗികളെ ആശുപത്രിയിലേക്ക് മാറ്റൽ ,വാക്സിൻ രജിസ്റ്റ‌ർചെയ്യേണ്ട വരെ വീടുകളിലെത്തി രജിസ്റ്റർ ചെയ്യുക , വീടുകളിൽ കഴിയുന്ന കൊവി ഡ് രോഗികളെ സന്ദർശിച്ച് ആവശ്യമായ സഹായം ചെയ്യൽ, രോഗമുക്തി വരെയുള്ള കാര്യങ്ങളിൽ ഇടപെടൽ തുടങ്ങി ജോലിയേറെയാണ്. ഇതിനൊപ്പമാണ് മഴക്കാല പൂർവ്വ ശുചീകരണം, കിണർ ക്ലോറിനേഷൻ, പരിസര ശുചീകരണം ഗർഭിണികളെ പരിചരിക്കൽ തുടങ്ങിയ ജോലികൾ. സ്വന്തമായി വാഹനമില്ലാത്തവരാണ് ഏറെയും .

ജില്ലയിൽ ആശാവർക്കർമാർ- 1042

" കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ സേവന സന്നദ്ധതയോടെയാണ് ഞാൻ ഉൾപ്പടെയുള്ള ഓരോ ആശാപ്രവർത്തകരും പണിയെടുക്കുന്നത്. ഞങ്ങൾക്ക് മതിയായ വേതനവും അംഗീകാരവും ഉറപ്പാക്കാൻ ബന്ധപെട്ടവർ നടപടി സ്വീകരിക്കണം. "

രഞ്ജിനി കൃഷ്ണകുമാർ

ആശാ പ്രവർത്തക

പള്ളിക്കൽ 22-ാം വാർഡ് മെമ്പർ