പന്തളം: പന്തളം എൻ.എസ്.എസ് താലൂക്ക് യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്ന് ധനശ്രീ പദ്ധതിയിൽ സ്വയം സംഘങ്ങൾക്ക് കൊവിഡ് സമാശ്വാസ വായ്പയുടെ 3ാം ഗഡുവായ 10 ലക്ഷം രൂപ വിതരണം ചെയ്തു. പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി കെ.കെ. പദ്മകുമാർ, യൂണിയൻ ഇൻസ്‌പെക്ടർ വി. വിപിൻകുമാർ, കോഓർഡിനേറ്റർ ജി. ശങ്കരൻ നായർ, ധനലക്ഷ്മി ബാങ്ക് മാനേജർ ശ്രീജിത്ത്, കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഈ വർഷം ഇതുവരെ നാലു കോടി പത്തു ലക്ഷം രൂപയാണു പദ്ധതിയിൽ വിതരണം ചെയ്തത്.