പന്തളം : പൂഴിക്കാട് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിലെ യുവജന പ്രസ്ഥാനമായ എം.സി.വൈ.എംന്റെ നേതൃത്വത്തിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തി. മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും കുരമ്പാല പറന്തൽ അടൂർ ഭാഗങ്ങളിൽ വഴിയാത്രക്കാർ, അന്യ സംസ്ഥാന വാഹനങ്ങളിലെ തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർക്ക് വിതരണം ചെയ്തു. ഇടവകയിലെ കുടുംബങ്ങളിൽ നിന്നും ലഭിച്ച പൊതിച്ചോർ വിതരണ ഉദ്ഘാടനം ഇടവക വികാരിയും യൂണിറ്റ് ഡയറക്ട്രറുമായ റവ.ഫാദർ വർഗീസ് കുന്നന്താനം നിർവഹിച്ചു. യൂണിറ്റ് ആനിമേറ്റർ ജോജോൺ തുണ്ടിൽ, ബിൻസൻ ജോൺ എന്നിവർ സംസാരിച്ചു. നൂറിൽപ്പരം പൊതികൾ യൂണിറ്റിലെ 10 അംഗ സംഘം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിതരണം ചെയ്തു. ഇനിയുളള ആഴ്ച്ചകളിലും പതിവ് വിതരണം ഉണ്ടാകുമെന്ന് യൂണിറ്റ് പ്രസിഡന്റ് രഞ്ചു രാജൻ തുണ്ടിൽ അറിയിച്ചു.