തിരുവല്ല : സ്നേഹധാര ഉപജീവന ചലഞ്ചിന്റെ ഭാഗമായി വീൽചെയർ സഹായം തിരുവല്ല മുത്തൂർ സ്വദേശി മനുവിന് നൽകി. തിരുവല്ല ജോയ് ആലുക്കാസിന്റെ ലോട്ടറി തട്ട് മുൻസിപ്പൽ ചെയർപെഴ്സൺ ബിന്ദു ജയകുമാർ സമ്മാനിച്ചു. വിൽപ്പനയ്ക്കായുള്ള 120 ലോട്ടറി ടിക്കറ്റുകൾ തിരുവല്ല ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ ഉപജീവന സഹായമായി കൈമാറി. സ്നേഹധാര കോർഡിനേറ്റർ മായ ലക്ഷ്മി, ലോട്ടറി തൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി ജെനു മാത്യു, മുൻസിപ്പൽ കൗൺസിലർ ഇന്ദു ചന്ദ്രൻ, കവിയൂർ സന്തോഷ്, ജിപ്സ മേരി തോമസ് എന്നിവർ പങ്കെടുത്തു.