16-sob-shefeeq

മണിയാർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയാർ മലമണ്ണേൽ പരേതനായ ഹമീദിന്റെയും സുലൈഖയുടെയും മകൻ ഷെഫീഖ് (46) ആണ് മരിച്ചത്. 13ന് ഉച്ചയ്ക്ക് കാരികയത്തു വച്ചായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. .ഖബറടക്കം നടത്തി. ഭാര്യ :ഹസീന, മക്കൾ :ഷമീർ ,അജ്മീർ