16-cycle-rally
പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ കേരള എൻജിഒ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നടത്തിയ സൈക്കിൾ യാത്രയും പ്രതിഷേധ യോഗവും ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനതിട്ട: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ യാത്രയും യോഗവും നടത്തി. സമാപന യോഗം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോജി മെഴുവേലി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ്കുമാർ, ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ്ജ് ,ട്രഷറർ ഷിബു മണ്ണടി, ഭാരവാഹികളായ യു. അനില, ബി.പ്രശാന്ത് കുമാർ, തട്ടയിൽ ഹരികുമാർ, പി.എസ്.മനോജ്കുമാർ, ഡി.ഗീത, പിക്കു വി.സൈമൺ, ദിലീപ് ഖാൻ, ദർശൻ ഡി.കുമാർ, അനിൽകുമാർ, സി.എസ്.പ്രശാന്ത്, ഷെബിൻ വി ഷെയ്ക്ക് , അനിൽ കുമാർ ബി, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.