മല്ലപള്ളി: കീഴ്‌വായ്പൂര് ഈശ്വരമംഗലം മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ജൂലായ് 17 മുതൽ ആഗസ്റ്റ് 16വരെ ഗണപതി ഹോമവും ഭഗവതിസേവയും നടത്തും. കർക്കിടക വാവ് ദിവസമായ ആഗസ്റ്റ് 8ന് വാവുബലി ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല. അന്നേദിവസം തിലഹോമവും പിതൃപൂജയും ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് 9496187054, 9447357054. എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.