dharna
പെട്രോൾ - ഡീസൽ - പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പെട്രോൾപമ്പുകൾക്ക് മുന്നിൽ നടത്തിയ ധർണ്ണയുടേയും ഒപ്പുശേഖരണത്തിന്റെയും അടൂർ നിയോജകമണ്ഡലതല ഉദ്ഘാടനം യു. ഡി. എഫ് കൺവീനർ പഴകുളം ശിവദാസൻ നിർവ്വഹിക്കുന്നു.

അടൂർ : ഇന്ധന വിലയിൽ അധികനികുതി ഏർപ്പെടുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ ധർണയും, പ്രധാനമന്ത്രിക്ക് എ.ഐ.സി.സി നൽകുന്ന ഭീമഹർജിയുടെ ഒപ്പുശേഖരണവും നടത്തി. യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബി. രമേശൻ, ഹരികുമാർ മലമേക്കര, ഷെല്ലി ബേബി, താജ് ടി. എൻ, സദാശിവൻ, മനുനാഥ് പെരിങ്ങനാട്, അബിൻ ശിവദാസ്, ജെനിൻ, വിനോദ്, ജയിംസ്, മോൻസി ജോർജ്, അംജദ് അടൂർ എന്നിവർ സംസാരിച്ചു