അടൂർ : എ ഫോർ സൈസ് പേപ്പറിന്റെ ഒരുപുറത്തിൽ ഒരു മണിക്കൂർ കൊണ്ടു ഏറ്റവും കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ എഴുതിയ അടൂർ സ്വദേശിനിയായ വിദ്യാർത്ഥിനി ബിബി എൽസ ബിനുവിന് ഏഷ്യാ ബുക്ക് ഒാഫ് റെക്കാർഡിസിന്റെ ഗ്രാന്റ് മാസ്റ്റർ അവാർഡ്. മൂന്നു മുതൽ അഞ്ചു വരെ ആക്ഷരങ്ങളുള്ള 798 വാക്കുകളാണ് ബിബി ഒരു പേജിൽ വടിവൊത്ത കൈപ്പടയിൽ എഴുതിയത്. പാലാ അൽഫോൻസാ കോളേജിൽ രണ്ടാം വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ് ബിബി. അടൂർ റബ്ബേഴ്സ് ഉദ്യോഗസ്ഥ വെള്ളകുളങ്ങര കാനാൻ നഗർ വല്ല്യത്ത് തേജസിൽ ബിന്ദുവിന്റെയും പരേതനായ ബിനു അലക്സിന്റെയും മകളാണ് ബിബി.