അടൂർ : ഐ.എച്ച്.ആർ.ഡിയുടെ അടൂർ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡേറ്റാ എൻട്രി (ഡി.ഡി.ടി.ഒ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പത്താംക്ളാസ് പാസായിരിക്കണം. എസ്. ഇ, എസ്. ടി, ഒ. ഇ. സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04734 224078, 9495236860.
പത്തനംതിട്ട : ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലെ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിനായി യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പട്ടിക കൺസ്യൂമർ പ്രൊട്ടക്ഷൻ മീഡിയേഷൻ റെഗുലേഷൻ റൂൾസ് 2020 ലെ ക്ലോസ് 3 ൽ പ്രതിപാദിച്ചിട്ടുണ്ട്.
അപേക്ഷ ആഗസ്റ്റ് 3ന് വൈകിട്ട് 5ന് മുമ്പ് കമ്മിഷൻ ഓഫീസിൽ ലഭിക്കണം.