കടമ്പനാട് : ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പള്ളിക്കലിൽ ഇന്നലെ മുതൽ പൊലിസും പഞ്ചായത്ത് ആധികൃതരും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്താത്തതിനെക്കുറിച്ച് ഇന്നലെ കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘത്തെ പള്ളിക്കലിൽ മാത്രമായി | നിയോഗിച്ചു. തൊഴിലുറപ്പ് അടക്കമുള്ള ജോലികൾ നിറുത്തിവയ്പിച്ചു. നിയന്ത്രണം ലംഘിച്ച് തുറന്ന കടകളെല്ലാം അടപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് നടത്തി.