തിരുവല്ല: ആന്റോ ആന്റണി എം.പി മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തിന് കൈമാറിയ ഓക്സിജൻ കോൺസെൻറ്റേറ്റർ കവിയൂർ കുടുംബാരോഗ്യത്തിന് നൽകി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ്കുമാറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി, ഡോ.രഞ്ജിത്ത്, പഞ്ചായത്ത് അംഗം അനിതാ സജി, എന്നിവർ സംസാരിച്ചു.