കോഴഞ്ചേരി : ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച തടിയൂർ, അയിരൂർ, തെള്ളിയൂർ എന്നീ പ്രദേശങ്ങളിൽ സി. പി എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിയന്തര സഹായം നൽകി. സി.പി.എം തെള്ളിയൂർ ലോക്കൽ സെക്രട്ടറി ജയൻ പുളിക്കലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രശ്ന ബാധിത പ്രദേശം സന്ദർശിച്ചു. പ്രമോദ് നാരായൺ എം.എൽ.എ, മുൻ എം.എൽ.എ രാജു ഏബ്രഹാം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.അനന്തഗോപൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാജി പി.രാജപ്പൻ, സി.പി.എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ്, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെെ.ജെ.ഹരികുമാർ, എഴുമറ്റൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ സൂസൻ ഫിലിപ്പ്, അനീഷ് കുന്നപ്പുഴ, രാജീവ്‌ നന്നൂർ, ഡി.വൈ.എഫ്.ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ഷിനു കുര്യൻ, എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു, എഴുമറ്റൂർ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ, പി.ടി.രജീഷ് കുമാർ, ഉഷ ജേക്കബ്, ലിലാമ്മ സാബു, സി.പി.എം തെള്ളിയൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുഭാഷ് തങ്കപ്പൻ, സന്തോഷ്‌ സാമുവൽ, രാജീവ് പുളിക്കൽ, രാജൻ കുറ്റിവേലി, കരിക്കാട് ബ്രാഞ്ച് സെക്രട്ടറി റെജി, ചൂരനോലി ബ്രാഞ്ച് സെക്രട്ടറി സജി നിരവുമ്പുറത്ത്, അല്ലി അമ്പിനിക്കാട്, അയിരൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ഉല്ലാസ്, എഴുമറ്റൂർ പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ അനു.പി. സൈമൺ, ഡി.വൈ.എഫ്.ഐ തെള്ളിയൂർ മേഖല ട്രഷറർ പ്രബിൻ, ചൂരനോലി യുണിറ്റ് പ്രസിഡന്റ്‌ ബെൽറാം എന്നിവർ നേതൃത്വം നൽകി.