കൂടൽ: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കൂടൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി. റോഡ്‌ നിർമ്മാണ കമ്പനി ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് കുഴികളടച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നിർമ്മാണക്കമ്പനി കുഴികളടച്ചത്. തുടർച്ചയായി മഴപെയ്യുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്കും ചെളിവെള്ളം കയറുമായിരുന്നു. വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും, ബസ് സ്റ്റോപ്പിൽ ബസ് കത്തുനിൽക്കുന്നവർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.