അരുവാപ്പുലം: സംസ്ഥാന കശുമാവ് വികസന ഏജൻസി നടപ്പാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ഗ്രാഫ്ട് ചെയ്ത കശുമാവിൻതൈകൾ അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കർഷകർക്ക് സൗജന്യമായി നൽകുന്നു. തൈകൾ ആവശ്യമുള്ള കർഷകർ 31ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 9446363111.