oxygen

കോന്നി : കൊവിഡ് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി താലൂക്ക് ആശുപത്രി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ ആശുപത്രികളിലേക്ക് ആന്റോ ആന്റണി എം.പി ഓക്സിജൻ കോൺസൺട്രേറ്ററുകൾ കൈമറി. മിനി​റ്റിൽ അഞ്ച് ലി​റ്റർ ഓക്‌സിജൻ ഉല്പാദിപ്പിക്കാൻ

കഴിയും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ദേവകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോൻ എന്നിവർ ചേർന്ന് എം.പിയിൽ നിന്ന് കോൺസൺട്രേറ്റർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഹരികുമാർ പൂതങ്കര എന്നിവർ പങ്കെടുത്തു.