കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ദിവസങ്ങളായി പത്തിന് മുകളിലായിരുന്ന പോസിറ്റിവിറ്റി നിരക്കാണ് കഴിഞ്ഞ ദിവസം 7.4 ആയി കുറഞ്ഞത്. പഞ്ചായത്തിൽ
ഒരു കണ്ടെയ്ൻമെന്റ് സോണുകളും നിലവിലില്ല. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത് ആശ്വാസം നൽകുന്നുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നിവലിൽ 97 രോഗികൾ ചികിത്സയിലുണ്ട്.