water-authority
നാറാണംമൂഴി മൂങ്ങാപ്പാറ റോഡിൽ കലിങ്കിൻറെ അടിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

റാന്നി : നാറാണംമൂഴി - മൂങ്ങാപ്പാറ റോഡിൽ കലുങ്കിന്റെ അടിയിൽ പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴാകുന്നു. മഴയുള്ളതിനാലും കലുങ്കിൽ വെള്ളമൊഴുകുന്നതിനാലും പൈപ്പ് പൊട്ടിയത് അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടില്ല. അടിയന്തരമായി പൈപ്പുപൊട്ടലിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാണ്.