അടൂർ : നഗരത്തിലെ വ്യവസായ പ്രമുഖനും അജി ആൻഡ് കമ്പനി മാനേജിംഗ് ഡയറക്ടുമായ അടൂർ അജി നഗറിൽ കെ. വിദ്യാധരൻ (91) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 ന് അജിനഗറിൽ.
എസ്. എൻ. ഡി. പി യോഗം അടൂർ യൂണിയന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച കെ. വിദ്യാധരൻ 3161-ാം നമ്പർ അടൂർ ടൗൺശാഖായോഗത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. ഭാര്യ : കെ. കെ. സരോജനി ( റിട്ട. നഴ്സിംഗ് സൂപ്രണ്ട്), മക്കൾ : പരേതനായ അജി. വി. ധരൻ, അജിത വി. ധരൻ ( ദുബയ് എമിറൈറ്റ്സ്), അജിതൻ വി. ധരൻ (സിറ്റി ബാങ്ക്, യു. എസ്. എ), മരുമക്കൾ : ഷാലി, ജിൻസി നരേന്ദ്രൻ (ദുബയ് എമിറൈറ്റ്സ്), ഷീന ( സിറ്റിബാങ്ക്, യു. എസ്. എ)