പത്തനംതിട്ട : ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ സ്ഥാപിച്ച ഹോട്ട് ആൻഡ് കൂൾ വാട്ടർ ഡിസ്‌പെൻസറിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ജനറൽ ആശുപത്രിയിലെ മുൻ വർക്കിംഗ് കമ്മിറ്റി മെമ്പറും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി.ഒ മുഹമ്മദ് ഹനീഫയുടെ സ്മരണാർത്ഥം ചേതക്കപ്പറമ്പിൽ കുടുംബം നസീഹ ചാരിറ്റബിൾ ട്രസ്റ്റിന് നൽകിയതാണ് വാട്ടർ ഡിസ്‌പെൻസർ. നസീഹ ചെയർമാൻ എച്ച്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു അനിൽ, ആർ.സാബു, പി. കെ അനീഷ് , ആശുപത്രി സൂപ്രണ്ട് താജ് പോൾ, ട്രസ്റ്റ് സെക്രട്ടറി അബ്ദുൽ സലാം ആശുപത്രി അഡ്വൈസറി ബോർഡ് മെമ്പറും ട്രസ്റ്റ് അംഗവുമായ ഷാഹുൽ ഹമീദ്, ട്രസ്റ്റ് മെമ്പർ മാരായ മെഹബൂബ്, യുസഫ് പിച്ചവീട്, റിയാസ് മുരുപ്പിൽ, അബ്ദുൽ സലാം, ഷിജു തുടങ്ങിയവർ പങ്കെടുത്തു.