പത്തനംതിട്ട : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ശ്രീനാരായണ ശാസ്ത്രകലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. രക്ഷാധികാരി രവീന്ദ്രൻ എഴുമറ്റൂർ, പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി സന്തോഷ് കോന്നി, വൈസ് പ്രസിഡന്റ് അനിലാ പ്രദീപ്, ട്രഷറർ രാജി മഞ്ചാടി , കെ.കെ ബാലകൃഷ്ണൻ, പി.കെ കമലാസനൻ എന്നിവർ പങ്കെടുത്തു.