റാന്നി: മലങ്കര ഓർത്തഡോക്‌സ് സഭ റാന്നി ഹോളി ട്രിനിറ്റി ആശ്രമാംഗവും പരുമല സെമിനാരി മുൻ മാനേജരുമായ റവ. ഔഗേൻ റമ്പാൻ (61) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് റാന്നി ഹോളി ട്രിനിറ്റി ആശ്രമ ചാപ്പൽ സെമിത്തേരിയിൽ. മൃതദേഹം ഇന്ന് മൂന്നു മുതൽ ആശ്രമ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. തിരുവനന്തപുരം, തുമ്പമൺ ഭദ്രാസനങ്ങളിലെ പള്ളികളിൽ വികാരിയായും തിരുവനന്തപുരം ഭദ്രാസനം ഉള്ളൂർ അരമന മാനേജർ, ഇടുക്കി ഭദ്രാസന അഡ്മിനിസ്‌ട്രേറ്റർ, ഹോളി ട്രിനിറ്റി ആശ്രമ സൂപ്പിരീയർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.