കോഴഞ്ചേരി: മല്ലപ്പുഴശേരി പഞ്ചായത്തിൽ കുഴിക്കാല സി.എം.എസ് സ്കൂൾ ജംഗ്ഷനിൽ ശുചിത്വ മിഷന്റെ സഹകരണത്തോടെ മിനി എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മേഴ്സി സാമുവൽ, സെക്രട്ടറി മുഹമ്മദ് ഷാഫി, അസി.സെക്രട്ടറി അശോക് കുമാർ, വി.ഇ.ഒ.സതീഷ് കുമാർ, എ.ഇ പ്രഹ്ളാദൻ, ഹരിതസേനാ സെക്രട്ടറി അജിത, മായ അനിൽ എന്നിവർ പങ്കെടുത്തു.