കോഴഞ്ചേരി: ഇന്ധനവില വർദ്ധനക്കെതിരെ എ.ഐ.വൈ.എഫ് ചെറുകോൽ പഞ്ചായത്ത് കമ്മിറ്റി വാഴക്കുന്നത്ത് ഇരുചക്രവാഹനങ്ങൾ തള്ളി നീക്കി പ്രതിഷേധിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറി അജിത് കോശി, അബ്ദുൽ ഫസിൽ , റഹീം കുട്ടി, ജെസ്ലി ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.