കോഴഞ്ചേരി: കേരള കോൺഗ്രസ് (എം) അയിരൂർ മണ്ഡലം പ്രവർത്തക സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാത്തുക്കുട്ടി നൊച്ചു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ, മനോജ് മാത്യു, കെ.എസ്.രാജൻ, റെയ്ച്ചൽ മാത്യു, പി.ജെ.ജോയി എന്നിവർ പ്രസംഗിച്ചു.