kerala-c

തിരുവല്ല : കേരള കോൺഗ്രസ് (എം) സംസ്‌കാരവേദി നിയോജകമണ്ഡലം കൺവെൻഷൻ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗ്ഗീസ് പേരയിൽ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം. രാജു, സംസ്ഥാനസമിതിയംഗം സജി അലക്‌സ്, സംസ്ഥാന സെക്രട്ടറിമാരായ ചെറിയാൻ പോളച്ചിറയ്ക്കൽ, എലിസബത്ത് മാമ്മൻ മത്തായി, സംസ്‌കാരവേദി ജനറൽ സെക്രട്ടറി അഡ്വ.മനോജ് മാത്യു, മജ്‌നു എം.രാജൻ, മനു ജോസഫ്, ഏബ്രഹാം പി. സണ്ണി, ദീപക് മാമ്മൻ മത്തായി, രാജേഷ് തോമസ്, റീമ ലിറ്റി, സുഭദ്ര രാജൻ, ശർമ്മിള സുനിൽ, ഏബ്രഹാം തോമസ് എന്നിവർ സംസാരിച്ചു.