തിരുവല്ല: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് തിരുവല്ല വെസ്റ്റ് മണ്ഡലം കമ്മിറ്റി ഒപ്പുശേഖരണം നടത്തി. മാർക്കറ്റ് റോഡിലുള്ള പെട്രോൾ പമ്പിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.രഘുകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുത്തൂർ, സേവാദൾ ജില്ലാ ജന.സെക്രട്ടറി എ.ജി.ജയദേവൻ, കുര്യൻ ജോർജ്ജ്, റിട്ടു അഴിയിടത്തുച്ചിറ, സജി കണ്ടത്തിൽ, രാജു സീതാസ്, രംഗനാഥൻ, ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.