മല്ലപ്പള്ളി: ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ-93ാം ജന്മദിനം വൃക്ഷതൈകൾ നട്ട് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ആഘോഷിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. കാർഡ് ഡയറക്ടർ റവ. ഏബ്രഹാം പി. വർക്കി വൃക്ഷതൈകളുടെ വിതരണം നിർവഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. കാർഡ് അസി. ഡയറക്ടർ റവ. മോൻസി വർഗീസ്, എം.സി.ആർ.ഡി ഡയറക്ടർ റവ. വിനോദ് ഈശോ, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ.ഷാനാ ഹർഷൻ, ഡോ. റിൻസി കെ. ഏബ്രഹാം, ബിനു ജോൺ എന്നിവർ പ്രസംഗിച്ചു.