മല്ലപ്പള്ളി: അംഗ സമാശ്വാസ സഹായ നിധിയിൽ നിന്നും വിവിധ സഹകരണ സംഘങ്ങളിലെ രോഗികളായ അംഗങ്ങൾക്കുള്ള സഹായധനം വിതരണം ചെയ്തു. വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ഓഫീസിൽ നിർവഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ പി.സി. മറിയാമ്മ സഹകരണ സംഘം പ്രസിഡന്റന്മാരായ ഡോ. സജി ചാക്കോ, ജോൺസ് വറുഗീസ്, ഒ.കെ.അഹമ്മദ്, തോമസുകുട്ടി ഇ.ഡി., കെ.പി. ഫിലിപ്പ് സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ മനുഭായ് മോഹൻ, എസ്. രവീന്ദ്രൻ, രാജൻ എം. ഈപ്പൻ, റെജി പോൾ, ശശീന്ദ്രപ്പണിക്കർ, മനോജ് കുമാരസ്വാമി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കൂടത്തിൽ, സഹകരണ സംഘം ഇൻസ്‌പെക്ടർ ജി.എസ്. വനജാദേവി ജി.എസ്. വിവിധ സഹകരണ ബാങ്ക് സെക്രട്ടറിമാരായ പി.വി. സനൽകുമാർ, ടി.എ.എം. ഇസ്മായേൽ, ഷൈജു സി. അലക്‌സ്, അലക്‌സാണ്ടർ സി., സ്മിതാ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ 74 ഗുണഭോക്താക്കൾക്കായി 15,15,000 രൂപയുടെ ചെക്കുകളാണ് വിതരണം ചെയ്തത്.