മല്ലപ്പള്ളി : ചാലാപ്പള്ളി ജയ് ഹിന്ദ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്‌നേഹഗാഥ - പെൺകരുത്തിന്റെ കരുതലുകൾ - കാമ്പയിൻ നടത്തി. ഗ്രാമപഞ്ചായത്ത് അംഗം വി.വി. വിജിത ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉഷാ സുരേന്ദ്രനാഥ്, ശാലിനി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.