krishi

മല്ലപ്പള്ളി : ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി (ബി.പി.കെ.പി) സുഭിക്ഷം സുരക്ഷിതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോൾ ജൈവകൃഷി ചെയ്യുന്നവർക്കും സാധാരണ കൃഷിയിൽ നിന്ന് ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവർക്കും കൃഷിയിടത്തിന്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി രീതിയിലേക്ക് മാറ്റാൻ താൽപര്യമുള്ളവർക്കും മുൻഗണനയുണ്ട്. കൃഷി ഭവനുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷയോടൊപ്പം നികുതി രസീത്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ അക്കൗണ്ട് നമ്പർ കാണിക്കുന്ന പേജ് എന്നിവയുടെ പകർപ്പ് സഹിതം നൽകണമെന്ന് മല്ലപ്പള്ളി കൃഷി ഓഫീസർ ജോസഫ് ജോർജ്ജ് അറിയിച്ചു. അവസാന തീയതി ഓഗസ്റ്റ് 10.