ചിറ്രാർ : മണിയാർ ജംഗ്ഷനിൽ റോഡിലേക്ക് മരം പിഴുതുവീണ് ഗതാഗതം തടസ്സപ്പെട്ടു. വനംവകുപ്പിന്റെ മണിയാറിലെ പഴയ കെട്ടിടത്തിന് സമീപമുള്ള മരമാണ് കഴിഞ്ഞ ദിവസം ഇലക്ട്രിക് പോസ്റ്റ് ഒടിച്ച് റോഡിലേക്ക് വീണത്. കെ.എസ്.ഇ.ബി ജീവനക്കാരും അഗ്നിരക്ഷാസേനയും ചേർന്നാണ് മരം മാറ്രിയത്. പൊലീസ് ക്യാമ്പിന്റെ പരിസരത്ത് നിൽക്കുന്ന മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.