റാന്നി : കൂട്ടായ ചർച്ചയിലൂടെ നല്ല നാളെ പടുത്തുയർത്താൻ തയാറായി നാറാണംമൂഴി ഗ്രാമപഞ്ചായത്ത്. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ വിളിച്ചുചേർത്ത വികസന സദസാണ് ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ആവേശമായത്. നാടിന്റെ വികസനത്തിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരും കൈകോർക്കും എന്നും സദസിൽ ഉറപ്പുനൽകി .
അത്തിക്കയം - പെരുനാട് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം, പെരുന്തേനരുവി ,പനം പാറ ,കട്ടിക്കല്ലരുവി, പനംകുടന്ത എന്നിവയെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി , ചെറുകിട വ്യവസായ പാർക്ക്, അടിച്ചിപ്പുഴ ആദിവാസി കോളനിയുടെ സമഗ്ര വികസനം, കക്കുടുമൺ - നീരേട്ടുകാവ് കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണം, കുരുമ്പൻ മൂഴി - ചണ്ണ റോഡ്, പെരുനാട് - അറയ്ക്കമൺ - ചണ്ണ റോഡ് , ചെമ്പനോലി - മടന്തമൺ റോഡിലെ അപകടം ഒഴിവാക്കൽ, ബംഗ്ലാവ് പടി -ഇടമുറി പാലം, അഞ്ചുകുഴി - നാറാണംമൂഴി - മുക്കം റോഡ്, മന്ദമരുതി - പേമരുതി - അത്തിക്കയം റോഡ് എന്നിവയെപ്പറ്റി ചർച്ച ചെയ്തു. ബഡ് സ്കൂളിന് വാഹനസൗകര്യം ,ചന്തയുടെ വികസനം, അയ്യപ്പഭക്തർക്ക് പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലത്ത് ഇടത്താവളം നിർമ്മാണം, കണ്ണമ്പള്ളി കോളനിയിലെ കുടിവെള്ള ക്ഷാമം ,വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം , പട്ടയപ്രശ്നം, അടിച്ചിപ്പുഴ ഗവ.എൽ.പി സ്കൂൾ യു.പിയായി ഉയർത്തൽ , അടിച്ചിപ്പുഴയിൽനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് എന്നിവയെല്ലാം ചർച്ചകളായി .നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, വൈസ് പ്രസിഡണ്ട് രാജൻ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.