പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് സുനിൽ സ്വന്തമായി വീടില്ലാത്ത ആലംബഹീനർക്ക് പണിതുനൽകുന്ന 209ാമത്തെ സ്‌നേഹ ഭവനം പട്ടാഴി വടക്ക് മെതുകുമ്മെൽ രാജേഷ് ഭവനത്തിൽ രാധികയ്ക്ക് നൽകി. വിദേശ മലയാളിയായ സിജി ജോസഫിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽ ദാനവും ഉദ്ഘാടനവും സിനിമാ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് നിർവഹിച്ചു.. വാർഡ് മെമ്പർ മധുക്കുട്ടൻ, കെ. എസ്. ഇ. ബി അസി. എൻജിനീയർ ജോയി ഡേവിഡ്, കെ.പി. ജയലാൽ., സന്തോഷ്. എം. സാം., സജി കുമാർ പി.വി., ലിൻസി വർഗീസ്., ബീന. കെ., മീവൽ എന്നിവർ പ്രസംഗിച്ചു.