തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ, 14 വയസു വരെയുള്ള കുട്ടികൾക്കായി 19 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പിലൂടെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ കിടത്തി ചികിത്സയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമായിരിക്കുമെന്നു ആശുപത്രി അധികൃതർ അറിയിച്ചു. സൗജന്യ ചികിത്സ സേവനങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക വിളിക്കേണ്ട നമ്പർ : 9495999263, 9495999261 സമയം : രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ.