solar

കോന്നി : കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റുന്നതിന് അനർട്ട് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡി ലഭിക്കും. ഒന്ന് മുതൽ ഏഴ് വരെ എച്ച്.പി ശേഷിയുള്ള പമ്പുകൾക്കാണ് സബ്സിഡി ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് അനർട്ട് ഓഫീസിലോ, ജില്ലാ കൃഷി ഓഫീസിലോ ബന്ധപ്പെടണം.