manga
ജി. കുഞ്ഞിരാമന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ കുടശനാട് മുരളി ഉത്ഘാടനം ചെയ്യുന്നു.

അടൂർ: എസ്.എൻ.‌ഡി. പി യോഗം പന്തളം യൂണിയനിലെ മുടിയൂർക്കോണം ശാഖയുടെ സ്ഥാപക സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ച ദൈവത്തിൻവീട്ടിൽ ജി.കുഞ്ഞിരാമന്റെ 25-ാ മത് ചരമവാർഷികം മിത്രപുരം കസ്തൂർബ ഗാന്ധി ഭവനിൽ ആചരിച്ചു. എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ കുടശനാട് മുരളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം മങ്ങാരം ശാഖയുടെ മുൻ പ്രസിഡന്റ് ആർ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രസ് ക്ളബ് പ്രസിഡന്റ് അടൂർ പ്രദീപ്കുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. പഴകുളം ശിവദാസൻ, അനിൽ തടാലിൽ,പുരുഷോത്തമൻ, ആർ.വി.വിശ്വലാൽ,കുടശനാട് ശാഖാ സെക്രട്ടറി വി.എസ് നാണുക്കുട്ടൻ,ശ്യാമള ടീച്ചർ, പൊന്നമ്മ അരീക്കര, പ്രേംരാജ്, സുജ കൊടുങ്ങല്ലൂർ, വൈശാലി പാല,ഹരിദാസ്,പ്രേംശങ്കർ, ദേവരാജൻ,​ കെ.രാജൻ ,​ ഗാന്ധിഭവൻ മാനേജർ ജയകുമാർ എന്നിവർ പ്രസംഗിച്ചു. കസ്തൂർബ ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സ്നേഹ വിരുന്നും നൽകി