അടൂർ: കുടുംബശ്രീയിലൂടെ കേരളത്തിന് സാമൂഹിക ശാക്തീകരണം കൈവരിക്കാൻ സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. മണ്ണടിയിൽ കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകളെ സ്വയം സഹായലക്ഷ്യമുള്ള സമൂഹങ്ങളായി സംഘടിപ്പിക്കാൻ കുടുംബശ്രീക്ക് സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷയായിരുന്നു. സി.ഡി.എസ് ചെയർപേഴ്സൺ അജു ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു കുമാരി, പ്രസന്നകുമാരി സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അരുൺ കെ.എസ് മണ്ണടി, സാജൻ, മോഹനചന്ദ്രക്കുറുപ്പ്, ടി.ആർ ബിജു, മണ്ണടി മോഹൻ മുൻ പഞ്ചായത്ത് അംഗം ലീന,ലിന്റോ ,നെൽസൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.