bank
അടൂർ താലൂക്കിലെ സഹകരണഅംഗ സമാശ്വാസ നിധിയുടെ വിതരോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. ബി. ഹർഷകുമാർ നിർവ്വഹിക്കുന്നു.

അടൂർ : സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് മുഖേനെ നടപ്പിലാക്കിയ സഹകരണ അംഗ സമാശ്വാസനിധി (മെമ്പർ റിലീഫ് ഫണ്ട്) പദ്ധതിപ്രകാരം താലൂക്കിലെ ആറ് സഹകരണ സ്ഥാപനങ്ങളിൽനിന്നുള്ള ശയ്യാവലംബരായ 41 അംഗങ്ങൾക്കുള്ള 9,05,000 രൂപയുടെ ധനസഹായത്തിനുള്ള ചെക്കുകളുടെ വിതരണോദ്ഘാടനം സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ പി. ബി. ഹർഷകുമാർ നിർവഹിച്ചു. പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണബാങ്കിലെ അംഗവും രോഗബാധിതനുമായ നൗഷാദ് ആദ്യ സഹായം ഏറ്റുവാങ്ങി. അടൂരിലെ ഗവ. എംപ്ളോയീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സഹകരണസംഘം അസി. രജിസ്ട്രാർ എസ്. നസീർ അദ്ധ്യക്ഷതവഹിച്ചു. ഓഡിറ്റ് വിഭാഗം അസി. രജിസ്ട്രാർ ബീനാ മാത്യു, സഹകരണ യൂണിയൻ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, കെ. ജി. വാസുദേവൻ, കെ. പത്മിനിയമ്മ, ഏഴംകുളം നൗഷാദ്, കെ. പി. ഹുസൈൻ, എൻ. എം മോഹൻ കുമാർ, കെ. പി. ചന്ദ്രശേഖരകുറുപ്പ്, അസി. രജിസ്ട്രാർ ഓഫീസീസ് ഇൻസ്പെക്ടർ എം.സുഭാഷ് എന്നിവർ പ്രസംഗിച്ചു .