അടൂർ: പ്രകാശാനന്ദ സ്വാമി സന്യാസി സമൂഹത്തിന് മാതൃകയായിരുന്നെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ഗുരുധർമ്മ പ്രചരണ സഭ പ്രവർത്തക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകാശാനന്ദ സ്വാമി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധർമ്മ സംഘം മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ശിവഗിരിയുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ സ്വാമി നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കലഞ്ഞൂർ അദ്ധ്യക്ഷത വഹിച്ചു. മാത്യസഭ പ്രസിഡന്റ് കുഞ്ഞമ്മ ടീച്ചർ ,ജില്ലാ സെക്രട്ടറി മണിയമ്മ ഗോപിനാഥ്, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് ,പഞ്ചായത്ത് മെമ്പർ ഷൈലജ പുഷ്പൻ ,പഴകുളം ശിവ ദാസൻ ,ശാഖാ സെക്രട്ടറി കെ.പ്രസന്നൻ, മുരളി കുടശനാട്, സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അനിൽ തടാലിൽ ജില്ലാ കമ്മിറ്റി അംഗം ശാന്തമ്മ ജഗദീഷ് എന്നിവർ പ്രസംഗിച്ചു.