പന്തളം : പന്തളം എൻ.എസ് എസ് കോളേജിലെ 1976-78 പ്രീഡിഗ്രി കോമേഴ്‌സ് കൂട്ടായ്മയായ 76 കോമേഴ്‌സി 'ന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ നൽകി. പന്തളം മുളമ്പുഴ മന്നത്ത് വീട്ടിൽ ദേവുകൃഷ്ണയ്ക്ക് നഗരസഭാ കൗൺസിലർ സുനിതാ വേണു ഫോൺ കൈമാറി. പ്രസിഡന്റ് പി. ചന്ദ്രശേഖരൻ പിളളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കൗൺസിലർ അനിൽകുമാർ, സെക്രട്ടറി പി.ജി.രാജൻ ബാബു, ട്രഷറർ ജോസ് മത്തായി, എ.ഡി.എസ് ചെയർപേഴ്‌സൺ ഇന്ദിര, കെ.ആർ.ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.