പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്ന് വന്നതും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 497 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,24,176 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,16,689 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 422 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 118828 ആണ്. 4602 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ്
ബാധിതരായ അഞ്ചു പേർ മരിച്ചു
1). വള്ളിക്കോട് സ്വദേശി (98),
2). കുന്നന്താനം സ്വദേശി (84) ,
3). എഴുമറ്റൂർ സ്വദേശി (53),
4). ആനിക്കാട് സ്വദേശി (50),
5). കുളനട സ്വദേശിനി (60) ,
8450 സാമ്പിളുകൾ ശേഖരിച്ചു
പത്തനംതിട്ട : കൊവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ കൂട്ടപരിശോധനയുടെ രണ്ടാംദിനം 8450 സ്രവ സാമ്പിളുകൾ ശേഖരിച്ചു. സർക്കാർ പരിശോധനാ കേന്ദ്രങ്ങളിൽ 6125 പേരെയും സ്വകാര്യ കേന്ദ്രങ്ങളിൽ 2325 പേരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രണ്ടു ദിവസങ്ങളിലായി 16512 സ്രവസാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ വർദ്ധിപ്പിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ.ഷീജ അറിയിച്ചു.