പന്തളം : പന്തളം - മാവേലിക്കര റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് സുരേഷ് ഇരവികുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. വേണുകുമാരൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. അനിൽ കുമാർ, നഗരസഭാ കൺസിലർ സുനിതാ വേണു, കെ.പി.സി.സി. ന്യൂനപക്ഷ വകുപ്പ് ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ, മണ്ഡലം വൈസ് പ്രസിഡന്റ് റഹീം റാവുത്തർ, പ്രൊഫ. അബ്ദ്ദുൾ റഹ്മാൻ, കെ.പി.മത്തായി, ലില്ലികുട്ടി. റാഫി റഹീം, അജോ മാത്യു എന്നിവർ പ്രസംഗിച്ചു.