പന്തളം: മങ്ങാരം ഗവ. യു. പി. എസിലെ അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എസ്. എം.സി. ചെയർമാൻ മനോജ് കുമാർ അദ്ധൃക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ, കൗൺസിലർ ശ്രീദേവി , പ്രഥമാദ്ധ്യാപിക ജിജിറാണി , സ്റ്റാഫ് സെക്രട്ടറി ജനി എന്നിവർ പ്രസംഗിച്ചു.