safragon

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് രണ്ട് പുതിയ സഫ്രഗൻ മെത്രാപ്പോലീത്താമാരെ നിയോഗിക്കാൻ എപ്പിസ്‌കോപ്പൽ സിനഡ് തീരുമാനിച്ചു. സഭയിലെ സീനിയർ ബിഷപ്പുമാരായ റൈറ്റ് റവ. ഡോ.യുയാക്കീം മാർ കൂറിലോസ്, റൈറ്റ് റവ. ജോസഫ് മാർ ബർന്നബാസ് എന്നിവരുടെ നിയോഗ ശുശ്രൂഷ ഇന്ന് രാവിലെ 9ന് സഭാ ആസ്ഥാനത്തുള്ള പുലാത്തീൻ അരമന ചാപ്പലിൽ നടക്കും. സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കുർബാനമദ്ധ്യേ റൈറ്റ് റവ. തോമസ് മാർ തിമോഥെയോസ് എപ്പിസ്‌ക്കോപ്പാ വചനശുശ്രൂഷ നിർവഹിക്കും. സഭയിലെ മറ്റ് എപ്പിസ്‌കോപ്പാമാരും സഹകാർമ്മികരാകും. മദ്രാസ് മാർത്തോമ്മ (ചെട്ട്‌പെട്ട്) ഇടവക വികാരിയായ റവ. ജോർജ്ജ് മാത്യുവിന്റെ വികാരി ജനറാൾ നിയോഗ ശുശ്രൂഷയും ഇതോടൊപ്പം നടത്തും.